Monday, 10 November 2014

കാഴ്ച
അതുള്ളവർ വെളിച്ചത്തിന് അപ്പുറം
ഇന്നുവരെ പോയിട്ടില്ല.
അന്ധർ സ്ഥായിയായ കറുത്ത വെളിച്ചത്തെ
ജയിക്കുന്നത് കണ്ടിട്ടില്ലേ ?
ഇന്നല്ലെങ്കിൽ നാളെ
സൂര്യൻ പൊട്ടിത്തെറിച്ചു പോയാൽ
ഇപ്പോഴേ പഠിച് വയ്ക്കാവുന്ന ഇരുട്ടുനാടകം  കൊണ്ട്
ഉപകാരമെന്തെങ്കിലും ഉണ്ടാവും