Wednesday, 24 December 2014

കാര്ന്നോന്മാര് പറഞ്ഞത്

 "കാര്ന്നോന്മാര്"...
ചില്ലറ പുള്ളികൾ അല്ലാട്ടോ .
മനസ്സിലാക്കിയില്ലെങ്കിൽ
ഇപ്പൊ മനസ്സ്ലാക്കിക്കോണം.
ഓര് പറഞ്ഞു ,
"(ഇതാണ് ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും കിടിലൻ ചിന്ത) "

1) കരിങ്കല്ല് വിഴുങ്ങിയിട്ട്ക ഷായം കുടിചിട്ട്
വല്ല കാര്യോം ഒണ്ടോ"?
എവിടുന്നു .?
ഒരു യൂസും നഹി .

2) ക്ഷമ  ആട്ടിൻ  സൂപ്പിനെക്കാൾ ഗുണം  ചെയ്യും  .
100% നേര് .

'മാറാചേരിയിലെ'  കാർന്നോർ.. (അയൽവാസി,സാത്വികൻ  ,സർവോപരി ,ഒരു  ചിന്തകൻ)
പറഞ്ഞതായി  കേട്ടിട്ടുണ്ട്;

3)"കണ്ടതിൽ  പകുതിയും,
കേട്ടതിന്റെ  നാലിലൊന്നും വിശ്വസിച്ചാൽ നന്ന് " 

എന്തിനു പ്ലെറ്റൊയേം,അരിസ്റ്റൊട്ടിലിനെം പഠിച്ചു സമയം കളയണ്? 
ഉപദേശങ്ങളെ നയ്സ് ആയി ഒഴിവാക്കിയിട്ട്,  
ചുമ്മാ പോയി കാര്ന്നോന്മാര് പറയുന്നത് കേൾക്ക് .

അങ്ങനങ്ങനെ
കാര്ന്നോന്മാരാൽ ചുറ്റപ്പെട്ടും,
കറങ്ങിതിരിഞ്ഞും
ലോകമങ്ങനെ   മുൻപോട്ടു പോട്ടെ.

താഴേക്ക്‌ നോക്കി നടക്കുക നീ  വീഴതിരിക്കും 

അപ്പൊ 
അതാണ്‌
"കാര്ന്നോന്മാര് പറഞ്ഞത്" 


Dedicated to:All the grandparents in my memories ...

വെളിച്ചം കുഴിച്ചിടുമ്പോൾ

അവർ 
വെളിച്ചം പൊഴിക്കുന്ന  
ഇരുമ്പ് തൂണുകൾ 
നിരയായി സ്ഥാപിച്ച്,
ഉച്ചത്തിൽ ചിരിച്
നടന്നുപോയി.  
എന്തുചെയ്യും എന്ന് ചിന്തിച്
ഇരുട്ടെല്ലാം
വെളിച്ച - തലപ്പുകൾക്ക് പുറകിൽ,
തണുപ്പിൽ
താഴെ
നിഴലുകളിലെ 
അവയുടെ സ്വത്വത്തെ
നോക്കിയിരുപ്പായി...   
പ്രിയപ്പെട്ട  വെളിച്ചങ്ങളെ  
എന്റെ  
പുതപ്പിനുള്ളിൽ 
വന്നു 
വസിക്കരുതെ.
കണ്‍പോളകൾക്കുള്ളിൽ  
സ്വപ്നങ്ങളെ ഞെരുക്കരുതെ ...

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളോട്

എന്റെ   പ്രിയപ്പെട്ട  പുസ്തകങ്ങളെ
നിങ്ങളെ
ഒരു  നിമിഷതേയ്ക്കെങ്കിലും  
ഞാൻ  സ്ത്രീ ശരീരങ്ങളോട്  ഉപമിക്കട്ടെ ,
(ഞാനൊരു  പുരുഷമേല്കൊയ്മയോ  വര്ഗധിപത്യമോ  ഒന്നുമല്ലിവിടെ ഉദ്ദേശിക്കുന്നത് ,സ്ത്രീകളെ  ,സദയം  ക്ഷമിച്ചാലും )
കമല സുരയ്യ,  
സ്വ-ശരീരത്തെപ്പറ്റി/ഗര്ഭാപാത്രതെപ്പറ്റി
പറഞ്ഞതു പോൽ 
നിങ്ങളെല്ലാം  
നല്ല  
വിളഭൂമികളായിരുന്നു.
സമ്മതിക്കാതെ വയ്യ .
ഒരു  
സ്പര്ശമേല്ക്കാൻ
കൊതിച്ചിട്ടും ,
അത്  കിട്ടാതെ  ,
അര്ബുദം  ബാധിച്  
നിങ്ങൾ  
അലമാരയിൽ  ഉപയോഗിക്കാതെവച്ച്,
വാലന്പുഴുക്കൾ തിന്ന
കോടിത്തു ണി പോലെ  
മുൾക്കാടുകൾ വളര്ന്നു നശിച്ചു  .
ആരോഗ്യ-ലേഖനങ്ങളിൽ നിന്ന്
സ്വായത്തമാക്കി 
പ്രാവര്തികമാക്കാൻ കഴിയാതെപോയ
 രതി -പാഠങ്ങൾ  
എന്നവണ്ണം  ,
ആ  ബോധം എന്നിൽ  ഇപ്പോഴും  ഉണ്ട്.
നിങ്ങളുടെ അടുക്കൽ
ഞാൻ വരേണ്ടിയിരുന്നു.      
ഞാൻ നിങ്ങളെ  തിരിഞ്ഞു  നോക്കിയതേയില്ല : ഇന്നും .
സന്തോഷം ,
അറിവ്  ,
തത്വം
 ഇതൊക്കെ  വാഗ്ദാനം /പ്രദാനം ചെയ്തിരുന്നെന്കില്കൂടി ...


ജനിക്കപ്പെടമായിരുന്ന  അറിവുകളെ ... മാപ്പ് 
നിങ്ങൾ  ഗർഭപാത്രങ്ങൾ ഒരുക്കി  
കാത്തിരുന്നിട്ടും  
ബീജങ്ങൾ   പാഴായിപ്പോയി.
ഞാൻ
നിങ്ങളെ  
സമീപിക്കാൻ  
മാത്രമേ  
പഠിക്കാൻ  ശ്രമിച്ചുള്ളു .

തൊടാൻ ,
തലോടാൻ  
ഉണര്താൻ  
മറന്നുപോയി.

ഒന്നിൽ
ഞാൻ സംതൃപ്തൻ.
ചിലരെയെങ്കിലും  
മുഴുകെ  പുണർന്നു 
ചിലരാത്രികൾ  
ഞാൻ ഉറങ്ങിയിട്ടുണ്ട് . 

നിങ്ങൾ  
ഇപ്പോഴും
കന്യകകളും   കാത്തിരിക്കുന്നവരും  തന്നെ  ....
എന്റെ   പ്രിയപ്പെട്ട  പുസ്തകങ്ങളെ...
കാലവും കാശും .

അന്ന്

ദൈവം,വൈദ്യം,രാഷ്ട്രീയം
ഇവ വിശ്വസിച്ചിരുന്നതും,വിശ്വസിക്കാൻ കൊള്ലാംയിരുന്നവയും
വിശ്വസിക്കുമ്പോൾ സമാധാനം തരുന്നവയുമായിരുന്നു .
പിന്നെ,

ഭൂമി കുറെ അധികം കറങ്ങി.
അപ്പോൾ അന്ന് ഇന്നായി പരിണമിച്ചു
ഇന്ന്,
മേല്പ്പറഞ്ഞ മൂന്നു വകകളും .
അവയും പരിണമിച്ചു
ഇപ്പോൾ വിൽക്കാൻ ഇവയേക്കാൾ നല്ല ചരക്കുകൾ
വേറൊന്നില്ല .
മുണ്ടും മുഖംമൂടിയും പുതച്ചു നടക്കുന്നവർ
ഇപ്പോഴും ചിരിച്ചുകളിച്ച് നടപ്പുണ്ട് .
സംശയിക്കണ്ട

"ഞാനും"