"കാര്ന്നോന്മാര്"...
ചില്ലറ പുള്ളികൾ അല്ലാട്ടോ .
മനസ്സിലാക്കിയില്ലെങ്കിൽ
ഇപ്പൊ മനസ്സ്ലാക്കിക്കോണം.
ഓര് പറഞ്ഞു ,
"(ഇതാണ് ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും കിടിലൻ ചിന്ത) "
1) കരിങ്കല്ല് വിഴുങ്ങിയിട്ട്ക ഷായം കുടിചിട്ട്
വല്ല കാര്യോം ഒണ്ടോ"?
എവിടുന്നു .?
ഒരു യൂസും നഹി .
2) ക്ഷമ ആട്ടിൻ സൂപ്പിനെക്കാൾ ഗുണം ചെയ്യും .
100% നേര് .
'മാറാചേരിയിലെ' കാർന്നോർ.. (അയൽവാസി,സാത്വികൻ ,സർവോപരി ,ഒരു ചിന്തകൻ)
പറഞ്ഞതായി കേട്ടിട്ടുണ്ട്;
3)"കണ്ടതിൽ പകുതിയും,
കേട്ടതിന്റെ നാലിലൊന്നും വിശ്വസിച്ചാൽ നന്ന് "
എന്തിനു പ്ലെറ്റൊയേം,അരിസ്റ്റൊട്ടിലിനെം പഠിച്ചു സമയം കളയണ്?
ഉപദേശങ്ങളെ നയ്സ് ആയി ഒഴിവാക്കിയിട്ട്,
ചുമ്മാ പോയി കാര്ന്നോന്മാര് പറയുന്നത് കേൾക്ക് .
അങ്ങനങ്ങനെ
കാര്ന്നോന്മാരാൽ ചുറ്റപ്പെട്ടും,
കറങ്ങിതിരിഞ്ഞും
ലോകമങ്ങനെ മുൻപോട്ടു പോട്ടെ.
താഴേക്ക് നോക്കി നടക്കുക നീ വീഴതിരിക്കും
അപ്പൊ
അതാണ്
"കാര്ന്നോന്മാര് പറഞ്ഞത്"
Dedicated to:All the grandparents in my memories ...
No comments:
Post a Comment