Wednesday, 24 December 2014

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളോട്

എന്റെ   പ്രിയപ്പെട്ട  പുസ്തകങ്ങളെ
നിങ്ങളെ
ഒരു  നിമിഷതേയ്ക്കെങ്കിലും  
ഞാൻ  സ്ത്രീ ശരീരങ്ങളോട്  ഉപമിക്കട്ടെ ,
(ഞാനൊരു  പുരുഷമേല്കൊയ്മയോ  വര്ഗധിപത്യമോ  ഒന്നുമല്ലിവിടെ ഉദ്ദേശിക്കുന്നത് ,സ്ത്രീകളെ  ,സദയം  ക്ഷമിച്ചാലും )
കമല സുരയ്യ,  
സ്വ-ശരീരത്തെപ്പറ്റി/ഗര്ഭാപാത്രതെപ്പറ്റി
പറഞ്ഞതു പോൽ 
നിങ്ങളെല്ലാം  
നല്ല  
വിളഭൂമികളായിരുന്നു.
സമ്മതിക്കാതെ വയ്യ .
ഒരു  
സ്പര്ശമേല്ക്കാൻ
കൊതിച്ചിട്ടും ,
അത്  കിട്ടാതെ  ,
അര്ബുദം  ബാധിച്  
നിങ്ങൾ  
അലമാരയിൽ  ഉപയോഗിക്കാതെവച്ച്,
വാലന്പുഴുക്കൾ തിന്ന
കോടിത്തു ണി പോലെ  
മുൾക്കാടുകൾ വളര്ന്നു നശിച്ചു  .
ആരോഗ്യ-ലേഖനങ്ങളിൽ നിന്ന്
സ്വായത്തമാക്കി 
പ്രാവര്തികമാക്കാൻ കഴിയാതെപോയ
 രതി -പാഠങ്ങൾ  
എന്നവണ്ണം  ,
ആ  ബോധം എന്നിൽ  ഇപ്പോഴും  ഉണ്ട്.
നിങ്ങളുടെ അടുക്കൽ
ഞാൻ വരേണ്ടിയിരുന്നു.      
ഞാൻ നിങ്ങളെ  തിരിഞ്ഞു  നോക്കിയതേയില്ല : ഇന്നും .
സന്തോഷം ,
അറിവ്  ,
തത്വം
 ഇതൊക്കെ  വാഗ്ദാനം /പ്രദാനം ചെയ്തിരുന്നെന്കില്കൂടി ...


ജനിക്കപ്പെടമായിരുന്ന  അറിവുകളെ ... മാപ്പ് 
നിങ്ങൾ  ഗർഭപാത്രങ്ങൾ ഒരുക്കി  
കാത്തിരുന്നിട്ടും  
ബീജങ്ങൾ   പാഴായിപ്പോയി.
ഞാൻ
നിങ്ങളെ  
സമീപിക്കാൻ  
മാത്രമേ  
പഠിക്കാൻ  ശ്രമിച്ചുള്ളു .

തൊടാൻ ,
തലോടാൻ  
ഉണര്താൻ  
മറന്നുപോയി.

ഒന്നിൽ
ഞാൻ സംതൃപ്തൻ.
ചിലരെയെങ്കിലും  
മുഴുകെ  പുണർന്നു 
ചിലരാത്രികൾ  
ഞാൻ ഉറങ്ങിയിട്ടുണ്ട് . 

നിങ്ങൾ  
ഇപ്പോഴും
കന്യകകളും   കാത്തിരിക്കുന്നവരും  തന്നെ  ....
എന്റെ   പ്രിയപ്പെട്ട  പുസ്തകങ്ങളെ...

No comments:

Post a Comment